മുളന്തുരുത്തി: എസ്.എസ്.എൽ.സി പരീക്ഷയിൽ സർക്കാർ സ്കൂളുകൾക്ക് മികച്ച വിജയം. മുളന്തുരുത്തി ഗവ. ഹൈസ്കൂളിൽ നൂറു ശതമാനമാണ് വിജയം. 51 പേർ പരീക്ഷ എഴുതിയതിൽ 11 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. പുളിക്കമാലി ഹൈസ്കൂളിനും നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ 15 പേരിൽ 6 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ചോറ്റാനിക്കര ഗവ. ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 48 പേരും വിജയിച്ചു. 18 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിന് നൂറുശതമാനം വിജയം. പരീക്ഷ എഴുതിയ 69 പേരിൽ 20പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.