ആലുവ: ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയവരിൽ ഇരട്ടക്കുട്ടികളും. കീഴ്മാട് ഗ്രാമോദ്ധാരണ വായനശാലക്ക് സമീപം അരിപ്പാത്ത് വീട്ടിൽ സുനിൽകുമാർ - സിന്ധു ദമ്പതികളുടെ മക്കളായ ദേവിക, ഗോപിക എന്നിവരാണ് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത്. ഒന്നുമുതൽ ഏഴാംക്ളാസുവരെ ഇരുവരും കീഴ്മാട് ഗവ. യു.പി സ്കൂളിലാണ് പഠിച്ചത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വാളണ്ടിയർമാരാണ് ഇരുവരും. എസ്.എൻ.ഡി.പി യോഗം ബാലജനയോഗം കീഴ്മാട് ശാഖാ സെക്രട്ടറിയാണ് ദേവിക. പിതാവ് സുനിൽകുമാർ ഡ്രൈവറാണ്.