കോതമംഗലം: എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ കോതമംഗലം ഉപജില്ല മികച്ച വിജയം നേടിയെന്ന് ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.ഉപജില്ലയിൽ ആകെ 29 സ്കൂളുകളിലായി 2624 കുട്ടികളാണ് പരീക്ഷ എഴുതിയത് . ഗവൺമെന്റ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ചെറുവട്ടൂർ ഗവൺമെന്റ് സ്കൂളിലാണ്.124 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ കുട്ടികളും ഇവിടെ ഉപരിപഠനത്തിന് അർഹരായി.എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് .പരീക്ഷയ്ക്കിരുന്ന 394 കുട്ടികളിൽ 276 കുട്ടികൾ ഫുൾ എ പ്ലസ് നേടി.തുടർച്ചയായ എട്ടാം വർഷമാണ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ ഉപരിപഠനത്തിന് അർഹത നേടുന്നത്.ആദിവാസി മേഖലയിലും ഇത്തവണ മികച്ച വിജയമാണ് ഉണ്ടായത്.കുട്ടമ്പുഴ പഞ്ചായത്തിലെ ഹൈസ്കൂളുകളിൽ ജി. എച്ച്. എസ് പിണവൂർകുടി ,ജി.എച്ച്. എസ് മാമലക്കണ്ടം, ജി. എച്ച്. എസ് പൊയ്ക എന്നീ സ്കൂളുകളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി.