ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ ആലുവ നഗരത്തിലെ സ്‌കൂളുകൾ നൂറുമേനി വിജയംകൊയ്തു. ആലുവ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 67 പേരും വിജയിച്ചു. 22 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കുട്ടമശേരി ഗവ. സ്കൂളിൽ പരീക്ഷയെഴുതിയ 82 പേരും വിജയിച്ചു. 26 പേർ ഫുൾ എ പ്ളസ് നേടി.

ആലുവ സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസിൽ പരീക്ഷ എഴുതിയ 321 പേരും വിജയിച്ചു. 125 പേർക്ക് എ പ്ലസ് ലഭിച്ചു. ആലുവ എസ്.എൻ.ഡി.പി. സ്‌കൂളിൽ 257 പേരും വിജയിച്ചു. 48 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ആലുവ നിർമ്മല എച്ച്.എസ്.എസിലെ 128 പേരും വിജയിച്ചപ്പോൾ 100 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടാനായി. ആലുവ വിദ്യാധിരാജ വിദ്യാഭവനിൽ 147 പേരും വിജയിച്ചു. 93 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് ഗേൾസ് എച്ച്.എസിൽ പരീക്ഷ എഴുതിയ 170 പേരും വിജയിച്ചു. 77 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ആലുവ ഇസ്ലാമിക് സ്‌കൂളിലെ 49 പേരും വിജയിച്ചു. 13 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു.