ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീ ഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിൽ 17 മുതൽ ആഗസ്റ്റ് 16 വരെ മഹാഗണപതി ഹോമവും ഭഗവതിസേവയും കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഗണപതി ഹോമവും ഭഗവതിസേവയും എല്ലാ ദിവസവുമുണ്ടാകും. കർക്കടകം 31ന് സർവൈശ്വര്യപൂജയും ചിങ്ങം ഒന്നിന് നിറയും പുത്തിരിയും നടക്കും.