പെരുമ്പാവൂർ: പാചകവാതക ഇന്ധനവില വർദ്ധനവിനെതിരെ മൗനം പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വല്ലം കപ്പേള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റയോൺപുരം പോസ്റ്റ് ഓഫീസിനു മുൻപിൽ വിറക് അടുപ്പുകൂട്ടി കഞ്ഞിവെച്ച് സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഡോണി ഡേവിഡ് അധ്യക്ഷത വഹിച്ചു. ജഫർ റോഡ്രിഗസ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ടി.ജി. സുനിൽ, എൻ.എ. റഹീം, എ.വി. തോമസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സി. അരുൺ കുമാർ, മുൻസിപ്പൽ കൗൺസിലർ ബീവി അബൂബക്കർ, റോസിലി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.