പെരുമ്പാവൂർ: സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ് ഐ.എ.എസ് ജില്ലയിലെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ഒക്കൽ സർവീസ് സഹകരണ ബാങ്ക് സന്ദർശിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന കോ-ഓപ്പ് മാർട്ട്, സഹകരണ നീതി ലാബ് ആൻഡ് ക്ലിനിക്, നീതി മെഡിക്കൽ സ്റ്റോർ, ജൈവ കലവറ, ഫിഷ്മാർട് എന്നിവ സന്ദർശിക്കുകയും ബാങ്കിന്റെ ജൈവ കൃഷിയും, ഇതര പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തുകയും ചെയ്തു. ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് എം കർത്ത, കുന്നത്തുനാട് അസി. രജിസ്ട്രാർ എൻ.എ. മണി എന്നിവരും ഒപ്പമുണ്ടായിരുന്നു.