കൊച്ചി: കൊവിഡാനന്തര മാനസിക വെല്ലുവിളികൾ എങ്ങനെ നേരിടാം എന്ന വിഷയത്തിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഗവേഷക വിഭാഗത്തിന്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. 17 ന് വൈകിട്ട് 7ന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന പരിപാടിയിൽ മന:ശാസ്ത്രജ്ഞയും റിട്ട. പ്രൊഫസറുമായ ഡോ. അദിതി.എൻ, ആറ്റിങ്ങൽ കുടുംബകോടതിയിലെ പ്രിൻസിപ്പൽ കൗൺസിലർ അനിൽകുമാർ ആർ.എൽ എന്നിവർ ക്ലാസ് നയിക്കും.