covid

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.38 ശതമാനം

 രോഗവ്യാപനം ഉയരുന്നു, രോഗമുക്തി കുറയുന്നു

കൊച്ചി: ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകൾ വീണ്ടും കുതിച്ചുയരുന്നതിനൊപ്പം രോഗമുക്തി നിരക്ക് കുത്തനെ കുറന്നതും ആശങ്കയുളവാക്കുന്നു.

ഇന്നലെ 1894 പേർക്ക് പുതുതായ രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. രോഗവ്യാപനം കൂടുകയും രോഗമുക്തി നിരക്ക് കുറയുകയും ചെയ്യുമ്പോൾ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്.

ഇന്നലെ 1839 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 52 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. കർശന നിയന്ത്രണങ്ങൾക്കിടയിലും സമ്പർക്കവ്യാപനം കൂടുന്നുവെന്ന വിരോധാഭാസമാണ് പ്രകടമാകുന്നത്.

കഴിഞ്ഞ 3 ദിവസത്തെ സ്ഥിതിവിവരം

ജൂലായ് 12 തിങ്കൾ: പുതിയ രോഗികൾ 582, രോഗമുക്തരായവർ 1046, ചികിത്സയിലുള്ളവരുടെ ആകെ സംഖ്യ 11334.

13 ചൊവ്വ: പുതിയ രോഗികൾ 1624, രോഗമുക്തരായവർ 634, ചികിത്സയിലുള്ളവരുടെ ആകെ സംഖ്യ 12303.

ഇന്നലെ 14 ബുധൻ : പുതിയ രോഗികൾ 1894, രോഗമുക്തരായവർ 904, ചികിത്സയിലുള്ളവരുടെ ആകെ സംഖ്യ 13287.

രോഗവ്യാപനം കൂടിയ പ്രദേശങ്ങൾ

പൈങ്ങോട്ടൂർ (91), തൃക്കാക്കര (75), പള്ളിപ്പുറം (62), ചെല്ലാനം (40), വെങ്ങോല (40), മരട് (39) പുത്തൻവേലിക്കര (37), വൈറ്റില (37), കിഴക്കമ്പലം (36), നായരമ്പലം (34), കുട്ടമ്പുഴ (32), തേവര (31), മുളവുകാട് (31), കുമ്പളങ്ങി (30),
തിരുവാണിയൂർ (30) എന്നിവിടങ്ങളിലാണ് താരതമ്യേന ഉയർന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തിയത്.

 ഇന്നലെ നീരീക്ഷണത്തിൽ ആയവർ.............. 2246

 വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ.... 35194