കാലടി: നീലീശ്വരം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്ക്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി. തുടർച്ചയായി 9 വർഷം നൂറുശതമാനം നേടുന്ന അപൂർവ നേട്ടമാണിതെന്ന് പി.ടി.എ കമ്മിറ്റിയും സ്കൂൾ മാനേജർ സുബിൻകുമാറും പറഞ്ഞു. പഠനത്തിന് പുറമേ എൻ.സി.സി, സ്കൗട്ട്, സ്റ്റുഡന്റ് പൊലീസ്, ലിറ്റിൽ കൈറ്റ് എന്നിവയിലൂടെ വിദ്യാർത്ഥികളെ സജ്ജമാക്കുന്നത് ശ്രദ്ധേയമാണ്. ഹയർ സെക്കൻഡറിയിൽ കൊമേഴ്സ്,
ബയോ മാത്‌സ് എന്നിവയ്ക്കാണ് സർക്കാർ അംഗീകാരം. പ്രിൻസിപ്പൽ ആർ. ഗോപി, ഹെഡ്മാസ്റ്റർ വി.സി. സന്തോഷ്‌കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു.