പെരുമ്പാവൂർ: കടകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായ സമിതി പെരുമ്പാവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനു മുമ്പിൽ വ്യാപാരികളുടെ അതിജീവന സമരം നടന്നു. സമിതി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി.ഡേവിസ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ സെക്രട്ടറിയും മുനിസിപ്പൽ കൗൺസിലറുമായ ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് നാസർ ബാബാസ്, സരിത്ത് എസ്. രാജ്, വി.മുരളി, ബേബി ജോസഫ്, ഷിബു, ബൈജു സി.ചാർലി, മുനിസിപ്പൽ കൗൺസിലർമാരായ കെ.ബി.നൗഷാദ്, പി.എ.സിറാജ് എന്നിവർ സംസാരിച്ചു.