dowry

ആലുവ: സ്ത്രീധനത്തിനെതിരെ ബോധവത്കരണവുമായി റൂറൽ ജില്ലാ പൊലീസ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരേ പോലെ കുറ്റകരമാണെന്ന് ബോധവത്കരിക്കുന്ന വിവിധ പരിപാടികൾ പൊലീസ് സംഘടിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. വിവിധ സംഘടനകൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീകൾ എന്നിവയുമായി ചേർന്ന് ഒാൺലൈൻ ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കും. പൊലീസുദ്യോഗസ്ഥരെ കൂടാതെ വിദഗ്‌ദ്ധരും പങ്കെടുക്കും. സോഷ്യൽ മീഡിയയിലൂടെ പ്രചരണവും കാമ്പയിനുകളും നടത്തും. ആവശ്യമുളളവർക്ക് കൗൺസലിംഗിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് എസ്.പി പറഞ്ഞു. സ്ത്രീധനത്തിന്റെ ദോഷഫലങ്ങളും നിയമപരമായി ചെയ്യേണ്ട കാര്യങ്ങളും പ്രതിപാദിക്കുന്ന ഹ്രസ്വ ചിത്രം നിർമ്മിച്ച് പ്രദർശിപ്പിക്കും.