പറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പറവൂർ മേഖലയിലെ നാല് ശ്രീനാരായണ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. മൂന്നു സ്കൂളുകളിലും നൂറുശതമാനം വിജയം നേടയിപ്പോൾ ഒരു സ്കൂളിൽ ഒരു വിദ്യാർത്ഥി ഉപരിപഠനത്തിന് യോഗ്യതനേടാത്തതിനാൽ നൂറുമേനി നഷ്ടപ്പെട്ടു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ കിഴീലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 300 വിദ്യാർത്ഥികളും വിജയിച്ചു. 125 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. പറവൂർ ഈഴവ സമാജയത്തിന്റെ കീഴിലുള്ള പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 424 വിദ്യാർത്ഥികളും വിജയിച്ചു. 188 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. കരിമ്പാടം ധർമ്മാർത്ഥദായിനി സഭയുടെ കീഴിലുള്ള ഡി.ഡി.എസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 241വിദ്യാർത്ഥികളും വിജയിച്ചു. 122 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. മൂത്തകുന്നം ഹിന്ദുമത ധർമ്മപരിപാലന സഭയുടെ കീഴിലുള്ള എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെടുതിയ 188 വിദ്യാർത്ഥികളിൽ 187 പേരും വിജയിച്ചു. 72 പേർക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു.