നെടുമ്പാശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് തുടർച്ചയായ അഞ്ചാംതവണയും നൂറുമേനി വിജയം. പരീക്ഷ എഴുതിയ 43 വിദ്യാർഥികളും വിജയിച്ചു. 17 പേർ എ.പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞ തവണ മൂന്ന് പേർക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. അദ്ധ്യാപകരെയും പി.ടി.എ, എസ്.എം.സി ഭാരവാഹികളെയും അൻവർസാദത്ത് എം.എൽ.എ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.