sslc

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ റെക്കാഡ് വിജയവുമായി എറണാകുളം ജില്ല. 99.8 ശതമാനം വിജയമാണ് കൈവരിച്ചത്. വിജയശതമാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം 99.32 ശതമാനം വിജയത്തോടെ നാലാം സ്ഥാനത്തായിരുന്നു. 2019ൽ 99.06 ശതമാനവും 2018ൽ 99.12 ശതമാനവുമായിരുന്നു വിജയം.

പരീക്ഷ എഴുതിയവർ

ആകെ 31,553

ആൺകുട്ടികൾ- 16,114

പെൺകുട്ടികൾ- 15,439

കഴിഞ്ഞ വർഷം പരീക്ഷ എഴുതിയവർ-31,440

ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 31,226

ഉപരിപഠനത്തിന് യോഗ്യത നേടിയവർ

ആകെ-31491

ആൺകുട്ടികൾ-16068

പെൺകുട്ടികൾ-15423

എല്ലാവിഷയത്തിനും എ പ്ലസ് - 11,616

100 ശതമാനം 269 സ്കൂളുകൾക്ക്

സർക്കാർ- 78

എയ്ഡഡ്- 144

അൺ എയ്ഡഡ്- 47

ജില്ലയിൽ ഒന്നാമത് മൂവാറ്റുപുഴ
വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാം സ്ഥാനക്കാരെന്ന നേട്ടം ഇത്തവണയും മൂവാറ്റുപുഴ നിലനിർത്തി. 99.88 ശതമാനം. കഴിഞ്ഞ തവണ 99.78 ആയിരുന്നു. 3,478 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ നാലുപേർക്ക് മാത്രമാണ് ഉപരിപഠനയോഗ്യത നഷ്ടമായത്. 5,408 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ 5,398 പേർ വിജയിച്ചു. 99.82ശതമാനം വിജയം. ഏറ്റവും കൂടുതൽ പേരെ പരീക്ഷക്കിരുത്തിയ ആലുവ വിദ്യാഭ്യാസ ജില്ല 99.85 ശതമാനം വിജയം നേടി. 12034 പേരിൽ 12,016 പേർ വിജയിച്ചു. 99.72 ശതമാനം വിജയം നേടിയ എറണാകുളം 10,633 വിദ്യാർത്ഥികളിൽ 10,603 പേരെ വിജയിപ്പിച്ചു.

എ പ്ലസിൽ മുന്നിൽ പെൺകുട്ടികൾ

ജില്ലയിൽ പരീക്ഷയെഴുതിയ മൂന്നിലൊന്ന് കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. 11,616 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി. എ പ്ലസ് നേട്ടത്തിൽ മുൻവർഷങ്ങളിലേതു പോലെ പെൺകുട്ടികളാണ് ഇത്തവണയും മുന്നിൽ. 7,797 പെൺകുട്ടികളും എ പ്ലസ് നേടിയപ്പോൾ 3,819 ആൺകുട്ടികൾക്ക് മാത്രമാണ് എ പ്ലസ് നേടാനായത്. കഴിഞ്ഞ വർഷം 3,406 വിദ്യാർത്ഥികൾ സമ്പൂർണ എ പ്ലസ് നേടിയത്. ഇതിന്റെ മൂന്നര ഇരട്ടിയോളം കുട്ടികൾ ഇത്തവണ സമ്പൂർണ എ പ്ലസുകാരായി. 2019ൽ 2887 പേർക്ക് മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.
എ പ്ലസുകാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയാണ് മുന്നിൽ. 4,740 സമ്പൂർണ എ പ്ലസുകാർ ആലുവ വിദ്യാഭ്യാസ ജില്ലയിലുണ്ട്. കഴിഞ്ഞവർഷം 1398 കുട്ടികളാണ് എ പ്ലസ് നേടിയത്. എറണാകുളത്ത് 3,515 പേരും കോതമംഗലത്ത് 2,003 പേരും മൂവാറ്റുപുഴയിൽ 1,358 പേരും എ പ്ലസ് നേടി.

ലക്ഷദ്വീപിലും റെക്കാഡ് വിജയം

എസ്.എസ്.എൽസി പരീക്ഷയിൽ ലക്ഷദ്വീപിന് മികച്ച നേട്ടം. പരീക്ഷ എഴുതിയ 96.81 കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടി. 627 കുട്ടികളാണ് ദ്വീപിൽ പരീക്ഷ എഴുതിയത്. 333 ആൺകുട്ടികളും 294 പെൺകുട്ടികളും ഉൾപ്പെടും. ഇതിൽ 319 ആൺകുട്ടികളും 288 പെൺകുട്ടികളും ഉൾപ്പെടെ 607 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി.

100 നഷ്‌ടമാക്കിയത് കൊവിഡ്

ജില്ലയിൽ 100 ശതമാനം വിജയം ലഭിക്കാതെ പോയത് കൊവിഡ് കാരണമാണ്. കൊവിഡ് ബാധിതരായ 9 കുട്ടികൾക്ക് പരീക്ഷകൾ എഴുതാൻ സാധിച്ചില്ല. 499 കുട്ടികൾ ക്വാറന്റൈനിൽ ഇരുന്നാണ് പരീക്ഷ എഴുതിയത്. മറ്റു ജില്ലകളെക്കാൾ പരീക്ഷാക്കാലത്ത് കൊവിഡ് രൂക്ഷമായിരുന്നു. വലിയ വിജയം നേടാൻ സാധിച്ചു. വളരെ സന്തോഷം തരുന്ന കാര്യമാണ്. വലിയ ഭീതി സൃഷ്ടിച്ചിരുന്ന സമയത്ത് നാലാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്ത് എത്തിയത് ചെറിയ കാര്യമല്ല.

ഹണി ജി. അലക്സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ