പറവൂർ: ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ കോർപ്പറേറ്റുകൾക്ക് എഴുതി നൽകാനുള്ള കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ പ്രതിഷേധ സമരം നടത്തി. സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിംഗം കെ.ബി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. എം.ഡി. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. സജിത് കുമാർ, എം.യു. അജി, സി.പി. ജീബു, സി. മധു, എം.സി. ഷിനിൽ തുടങ്ങിയവർ സംസാരിച്ചു.