പള്ളുരുത്തി: എസ്.എസ്.എൽ.സി പരീക്ഷയിൽ പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിന് നൂറുശതമാനം വിജയം. ഗേൾസ് സ്കൂളിൽ പരീക്ഷ എഴുതിയ 141 പേരിൽ 50 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. എടവനക്കാട് കെ.പി.എം.എച്ച്.എസിൽ 263 പേരിൽ 70 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എസ്.ഡി.പി.വൈ ബോയ്സ് സ്കൂളിൽ 98 ശതമാനമാണ് വിജയം. 150 പേർ പരീക്ഷ എഴുതിയതിൽ 148 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. 15 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസുണ്ട്. കുമ്പളങ്ങി ഒ.എൽ.എഫ്, മട്ടാഞ്ചേരി ടി.ഡി സ്കൂൾ, പനയപ്പിള്ളി ഹാജി ഈസ ഹാജി മൂസ, തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ, പള്ളുരുത്തി സെന്റ് ഡോമനിക്ക്, കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് സ്കൂളും നൂറുമേനി വിജയം കൈവരിച്ചു.