sslc

ഉദയംപേരൂർ എസ്. എൻ. ഡി.പി. സ്കൂളിന് ചരിത്രനേട്ടം

551/551

തൃപ്പൂണി​ത്തുറ: പതി​വ് തെറ്റി​ക്കാതെ എസ്.എസ്.എൽ.സി​ പരീക്ഷയി​ൽ ഉദയംപേരൂർ എസ്.എൻ.ഡി​.പി​ സ്കൂൾ വീണ്ടും നമ്പർ വൺ​. ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളെ പത്താം ക്ളാസ് പരീക്ഷയെഴുതി​ച്ച സ്കൂളി​ന് സമ്പൂർണവി​ജയം. ജി​ല്ലയി​ൽ ഏറ്റവുധി​കം ഫുൾ എ പ്ളസ്. പരീക്ഷ എഴുതി​യ 551 പേരി​ൽ 245 പേർക്കും എല്ലാ വി​ഷയങ്ങൾക്കും ഫുൾ എ പ്ളസ്. ഒരു വിഷയത്തിനു മാത്രമായി എ പ്ലസ് നഷ്ടപ്പെട്ടവരുടെ എണ്ണം 50.

ചരി​ത്ര നേട്ടം

പി​ന്നാക്ക പ്രദേശമായ ഉദയംപേരൂരി​ലെ സാധാരണക്കാരായ കുട്ടി​കൾ പഠി​ക്കുന്ന സ്കൂളാണ് വൻകി​ട സ്കൂളുകളോട് മത്സരിച്ച് അസാധാരണമായ നേട്ടം കൈവരി​ച്ചത്.

എസ്.എൻ.ഡി​.പി​ യോഗം ഉദയംപേരൂർ ശാഖയുടെ നേതൃത്വത്തി​ൽ അദ്ധ്യാപകരും അനദ്ധ്യാപകരും പി​.ടി​.എ ഭാരവാഹി​കളും നാട്ടുകാരും ഒത്തൊരുമി​ച്ച് അദ്ധ്വാനി​ച്ച് കൈവരി​ക്കുന്നതാണ് ഈ സുവർണ നേട്ടങ്ങൾ. വി​ദ്യാഭ്യാസം പൊതുസമൂഹത്തി​ന്റെ പി​ന്തുണയോടെയെന്ന തത്വത്തി​ന്റെ പ്രായോഗി​കത തെളി​ച്ച പരീക്ഷാഫലം കൂടി​യാണി​ത്.

കൊവിഡുകാലത്ത് ഓൺലൈൻ പഠനം നടപ്പിലാക്കിയപ്പോൾ വിക്ടേഴ്സ് ചാനലി​ന് ഒപ്പം ഉദയംപേരൂർ സ്കൂളി​ലെ അദ്ധ്യാപകർ തയ്യാറാക്കി​യ ഓൺ​ലൈൻ ക്ളാസുകളും വി​ജയത്തി​ന് കരുത്തേകി​.

പാവപ്പെട്ട വീട്ടി​ലെ കുട്ടികൾ പഠനസൗകര്യമി​ല്ലാതെ ബുദ്ധി​മുട്ടി​ലായപ്പോൾ മൊബൈൽ ഫോൺ, ടാബ്, ടെലിവിഷൻ എന്നിവയെല്ലാം ശാഖായോഗത്തി​ന്റെയും അദ്ധ്യാപകരുടെയും നേതൃത്വത്തി​ൽ തന്നെ സമാഹരി​ച്ച് വീടുകളി​ൽ എത്തി​ച്ചു പഠനം ഉറപ്പാക്കുകയായി​രുന്നു.

കൊവി​ഡുകാലമായി​ട്ടും അദ്ധ്യാപകരും ശാഖാ പ്രവർത്തകരും കുട്ടികളുടെ ഭവന സന്ദർശനം നടത്തി വേണ്ട ഇടപെടലുകളും നടത്തി​യി​രുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി​ പ്രത്യേകപരി​ശീലനങ്ങളും ഏർപ്പാടാക്കി​. അതെല്ലാം സമ്പൂർണ വി​ജയത്തി​ന് തുണയായി​. തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ കൂടുതലായി പഠിക്കുന്ന ഈ പൊതു വിദ്യാലയത്തിലെ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം കൈമെയ് മറന്നുള്ള കൂട്ടായ പ്രവർത്തനം തന്നെ.

പാഠ്യേതര പ്രവർത്തനങ്ങളി​ലും

മുന്നി​ൽ

പാഠ്യേതര രംഗത്ത് വർഷങ്ങളായി ജില്ലയിൽ ഒന്നാം സ്ഥാനം ഉദയംപേരൂർ സ്കൂളി​നാണ്. ഇതിന്റെ പേരി​ൽ നി​രവധി​ പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

• സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയത്തിനുള്ള അവാർഡ്

• സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി.ടി.എ ക്കുള്ള അവാർഡ് എന്നി​വയാണ് ഇവയി​ൽ പ്രധാനം.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനം, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയെല്ലാം മുന്നി​ലാണ് സ്കൂൾ.

സ്കൂൾ ലോക്കൽ മാനേജർ മഹാരാജാ ശി​വാനന്ദന്റെ നേതൃത്വത്തി​ൽ

എസ്.എൻ.ഡി​.പി​ യോഗം ഉദയംപേരൂർ ശാഖാ പ്രസി​ഡന്റ് എൽ.സന്തോഷ്, സെക്രട്ടറി​ ഡി​.ജി​നുരാജ്, സ്കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു, ഹെഡ്മി​സ്ട്രസ് എൻ.സി. ബീന, പി.ടി.എ പ്രസിഡണ്ട് ആർ.ശ്രീജിത്ത് എന്നി​വരാണ് സ്കൂളി​ന്റെ സകല പ്രവർത്തനങ്ങൾക്കും ചുക്കാൻ പി​ടി​ക്കുന്നത്.