പിറവം: സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനും പിറവം ഫാത്തിമ മാതാ സ്കൂളിനും മാമലശേരി ഗവണ്മെന്റ് ഹൈസ്കൂളിനും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ 183 പേർ പരീക്ഷ എഴുതിയതിൽ 99 കുട്ടികൾ മുഴുവൻ എ പ്ലസ് നേടി. ഫാത്തിമ മാതാ സ്കൂളിൽ 36 കുട്ടികൾ പരീക്ഷ എഴുതിയതിൽ 17 പേർക്ക് മുഴുവൻ എ പ്ലസ് നേടി.