തൃക്കാക്കര: ചരിത്രത്തിൽ ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്‌ത് കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലുമായി അറുപതുപേരാണ് പരീക്ഷ എഴുതിയത്. നാലുപേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. രണ്ടുപേർ അന്യ സംസ്ഥാനക്കാരാണ്.