കൊച്ചി: കിസാൻ സമ്മാൻ നിധിയിൽ അർഹരായവരെ ഉൾപ്പെടുത്തണമെന്നും കേരളം പ്രഖ്യാപിച്ച താങ്ങുവില ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഇന്ന് ജില്ലയിലെ മുഴുവൻ കൃഷി ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസിന് മുന്നിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നിർവഹിക്കും. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കളമശേരി, കെ. അജിത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.