തൃക്കാക്കര:വ്യാപാര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക,വ്യാപാര സ്ഥാപനങ്ങൾ എല്ലാദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക,ടി.പി.ആർ നിരക്കിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കേരള സംസ്ഥാന വ്യാപാര വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ അതിജീവന സമരം നടത്തി. ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ ഉദ്ഘാടനം ചെയ്തു,ജില്ലാ കമ്മിറ്റിയംഗം പി.ബി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജോ.സെക്രട്ടറി ബാലകൃഷ്ണൻ,ഏരിയാ സെക്രട്ടറി ഷിഷാബ് മൂലയിൽ, ജില്ലാ കമ്മിറ്റിയംഗം എം.എ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.