collage-management

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​എ​യ്ഡ​ഡ് ​കോ​ളേ​ജുക​ളി​ൽ​ ​ഇ​നി​ ​മു​ത​ൽ​ ​സ്വാ​ശ്ര​യ​ ​കോ​ഴ്സു​ക​ൾ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​എ​ടു​ത്ത​ ​നി​ല​പാ​ട് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ​കേ​ര​ളാ​ ​പ്രൈ​വ​റ്റ് ​കോ​ളേജ് ​മാ​നേ​ജ്മെ​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​ ​കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​മെ​ന്ന​ ​പേ​രി​ൽ​ ​സ്വ​കാ​ര്യ​ ​സ്വാ​ശ്ര​യ​ ​മാ​നേ​ജ്മെ​ന്റു​ക​ൾ​ക്ക് ​സ​ഹാ​യ​ക​ര​മാ​യ​ ​നി​ല​പാ​ടാ​ണ് ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യി​ൽ​ ​കൈ​ക്കൊ​ണ്ട​ത്.​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​യി​ലേ​ക്ക് ​ന​യി​ച്ച​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​സം​സ്ഥാ​ന​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കും.​ ​ഓ​ട്ടോ​ണ​മ​സ് ​കോ​ള​ജു​ക​ൾ​ക്ക് ​യു.​ജി.​സി​ ​നി​യ​മ​പ്ര​കാ​രം​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള​ ​ക​ട​ന്നു​ ​ക​യ​റ്റ​മാ​ണി​ത്.​ ​കോ​ട​തി​ ​വി​ധി​ ​പ​ഠി​ച്ച​തി​ന് ​ശേ​ഷം​ ​നി​യ​മ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കും.