കൊച്ചി: മറൈൻഡ്രൈവ് നടപ്പാത ശുചീകരിക്കാൻ ജില്ല ഭരണകൂടം. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) കോർപ്പറേഷൻ, ജി.സി.ഡി.എ എന്നിവ കൈകോർക്കും. നടപ്പാതയിൽ സി.എസ്.എം.എൽ മാലിന്യകൂടകൾ സ്ഥാപിക്കും. മാലിന്യം നഗരസഭ ആരോഗ്യവിഭാഗം ശേഖരിച്ച് തരംതിരിച്ച് സംസ്‌കരിക്കും. സി.സി.ടി.വി. കാമറ സ്ഥാപിച്ച് പൊലീസിന്റെ നിരീക്ഷണസംവിധാനവുമായി ബന്ധിപ്പിക്കും. ടോയ്‌ലറ്റുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി ജി.സി.ഡി.എ. പൂർത്തികരിക്കും.പുതിയ കളക്ടർ ജാഫർ മാലിക്, ജില്ലാ വികസന കമ്മിഷണറും സ്മാർട്ട് സി.എസ്.എം.എൽ സി.ഇ.ഒയുമായ അഫ്‌സാന പർവീൺ, മേയർ എം. അനിൽകുമാർ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.