കോലഞ്ചേരി: ഉപജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. എല്ലാ സ്‌കൂളുകൾക്കും നൂറ്‌മേനി വിജയം കൈവരിച്ചു. കടയിരുപ്പ് ഗവൺമെന്റ് സ്‌കൂളിൽ 244 പേർ പരീക്ഷ എഴുതിയതിൽ 111പേർക്കും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സിൽ 63ൽ 23 വെണ്ണിക്കുളത്ത് 146ൽ 30 കണ്യാട്ടുനിരപ്പ് സെന്റ് ജോൺസിൽ 41ൽ 30 തിരുവാണിയൂർ സെന്റ് ഫിലോമിനാസിൽ 32 ൽ 4 പൂതൃക്ക ഗവ. എച്ച്.എസിൽ 59ൽ 13,രാജർഷിയിൽ ഞാറള്ളൂർ ബേത്‌ലഹേം സ്‌കൂളിൽ 236ൽ157,പട്ടിമറ്റം മാർ കൂറിലോസലൽ 258 ൽ 127 എന്നിങ്ങനെ ഫുൾ എ പ്ലസ് നേടി.