കിഴക്കമ്പലം: മോറയ്ക്കാല സെന്റ് ലമേരീസ് എയർ സെക്കൻഡറി സ്കൂളിൽ ഒരേ കുടുംബത്തിൽ മൂവർ സംഘം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫായീസ്, ഫാത്തിമ നിസാർ എന്നിവർക്കാണ് എ പ്ലസ് ലഭിച്ചത്. എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സിവരെ മൂവരും ഒരേ ക്ലാസിലാണ് പഠിച്ചത്. പള്ളിക്കര കരുമക്കാട്ട് കെ.എം.നിസാറിന്റെയും ഷമിതയുടെയും മക്കളാണ്.