കൊച്ചി: ആദിവാസി മേഖലയിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് കൈരളി പുലയർ മഹാസഭ ജില്ലാക്കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എം.ടി.ശിവൻ, എൻ.കെ.രമേശൻ, എം.കെ.വേണു, ശ്രീകല ചന്ദ്രഹാസൻ, ടി.കെ.മണി തുടങ്ങിയവരാണ് നിവേദനം നൽകിയത്.