pro-p-j-joseph-79

ആലുവ: ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറും ആലുവ യു.സി. കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ ചെറായി പുതുശേരി പ്രൊഫ. പി.ജെ. ജോസഫ് (79) നിര്യാതനായി. ടോക് എച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വയോജന വിദ്യാഭ്യാസ മേഖലയിൽ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു. സാമൂഹ്യ പ്രവർത്തനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: കോട്ടയത്ത്പ്പാറ ഞാളിയത്ത് മോളി (യു.സി. കോളേജ് സെന്റ് മേരീസ് സൺഡേ സ്​കൂൾ ഹെഡ്മിസ്ട്രസ്). മകൻ: ഷാജി (ഐ.ബി.എം. ബംഗളൂരു). മരുമകൾ: നീത. സംസ്​കാരം ഇന്ന് 3.30ന് യു.സി. കോളേജ് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരി​യിൽ.