കൊച്ചി: കയർബോർഡ് ചെയർമാനായി ചുമതലയേറ്റെടുത്ത ഡി. കുപ്പുരാമുവിനെ ബി.എം.എസ് അനുമോദിച്ചു. ചുമതല ഏറ്റെടുത്തതിന് ശേഷം കയർബോർഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബി.എം.എസ് സംസ്ഥാന പ്രസിഡൻ്റ് സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, ഖജാൻജി ആർ. രഘുരാജ്, കെ.വി. മധുകുമാർ ധനീഷ് നീറിക്കോട്, വി.ജി. ബിജു, പി.വി. റജിമോൻ, എന്നിവർ പങ്കെടുത്തു.