തൃപ്പൂണിത്തുറ: ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ കെ.എസ്.യു ലോംഗ് മാർച്ച് നടത്തി. പൂത്തോട്ട എസ്.എൻ ലാ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുത്തൻകാവ് മുതൽ കൊച്ചിൻ റിഫൈനറിവരെയായിരുന്നു മാർച്ച്. ഡി. സി.സി. ജനറൽ സെക്രട്ടറിയും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രാജു പി. നായർ ജാഥാ ക്യാപ്ടൻ ബേസിൽ പാറേക്കുടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. അഖിൽ രാജ്, വിഷ്ണു പനച്ചിക്കൽ, അശ്വിൻ, ഷെറിൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയകാവിൽ ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അഭിവാദ്യമർപ്പിച്ചു. റിഫൈനറിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.