ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം നേടിയ ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അഭിനന്ദിച്ചു. ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ, പ്രിൻസിപ്പൽ സീമ കനകാംബരൻ എന്നിവരെ ആദരിച്ചു. ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് എം.കെ. രാജീവ് എന്നിവർ പങ്കെടുത്തു.