തൃപ്പൂണിത്തുറ: പരിമിതികൾ മറികടക്കാൻ ധൈര്യം കാണിച്ച ലക്ഷ്മി മന:ശക്തിയുടെ മാതൃകയാണെന്ന് പൂത്തോട്ട കെ.പി.എം.എച്ച്.എസ് മാനേജരും എസ്.എൻ.ഡി.പി.1103-ാം നമ്പർ ശാഖാ പ്രസിഡന്റുമായ ഇ.എൻ. മണിയപ്പൻ അഭിപ്രായപ്പെട്ടു. ശാരീരിക വെല്ലുവിളികൾക്കിടയിലും മനക്കരുത്തുകൊണ്ട് എല്ലാ വിഷയത്തിലും എ. പ്ലസ് നേടിയ ലക്ഷ്മി രവീന്ദ്രനെ ആദരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ലക്ഷ്മിക്ക് ഉപഹാരം നൽകാൻ ശാഖായോഗാംഗങ്ങളും ഹെഡ്മാസ്റ്റർ അനൂപും അദ്ധ്യാപകരും എത്തിയിരുന്നു. പ്ലസ് ടു പഠനത്തിന് വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം നൽകിയാണ് മണിയപ്പനും സംഘവും മടങ്ങിയത്.