snc
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം ആവർത്തിച്ച ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൾ സീമ കനകാംബരനെയും ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പനെയും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ആദരിക്കുന്നു

ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം ആവർത്തിച്ച ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് ആലുവ ശ്രീനാരായണ ക്ലബിന്റെ ആദരം. പ്രിൻസിപ്പൾ സീമ കനകാംബരനെയും ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പനെയും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീനാരായണ ക്ലബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, യൂണിയൻ കൗൺസിലർ കെ.കെ. മേഹനൻ, ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.