മൂവാറ്റുപുഴ: എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ വിജയശതമാനം മൂവാറ്റുപുഴയിൽ. 99.88 ശതമാനം വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് ഉന്നത പഠനത്തിന് അർഹത നേടിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാത്യു കുഴൽനാടൻ എം.എൽ.എ അഭിനന്ദിച്ചു. പരാജയപ്പെട്ടവർ മോശക്കാരല്ല. തുടർ പഠനത്തിന് അർഹത നേടി മുന്നോട്ടുള്ള യാത്ര തുടരണം. ചെറിയ പരാജയങ്ങൾ വലിയ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗപ്പെടുത്തണം. അതിജീവിച്ച് മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ആകെ 3478 വിദ്യാർത്ഥികളാണ് മൂവാറ്റുപുഴയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 3474 പേർ തുടർ പഠനത്തിനുള്ള അർഹത നേടി.രണ്ട് വിദ്യാർത്ഥികൾ തോറ്റതും രണ്ട് വിദ്യാർത്ഥികൾ പരീക്ഷ എഴുതാതിരുന്നതും മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലക്ക് 100-മേനി നഷ്ടമായി. 1358 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.