ആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ അനിയന്ത്രിതമായി വിറ്റഴിക്കുന്നതിനെതിരെ കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ആലുവ എഫ്.ഐ.ടി കമ്പനിക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ആനന്ദ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
കെ.കെ. ജമാൽ, നസീർ ചൂർണിക്കര, ജി. രഞ്ജിത്കുമാർ, ഷിജോ തച്ചപ്പിള്ളി, പോളി ഫ്രാൻസിസ്, സീന ദേവസി, ബിന്ദു വിജയൻ, കെ.പി. ഷിജി, കെ.ജെ. സിമി, സുജ ജേക്കബ്, ആശ പ്രസാദ് എന്നിവർ സംസാരിച്ചു.