pc-chakko
എൻ.സി.പി ആലുവ നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് കമ്പനിപ്പടിയിൽ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എൻ.സി.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് കമ്പനിപ്പടിയിൽ സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ രണ്ടാമത്തെ ബ്ലോക്ക് കമ്മിറ്റി ഓഫീസാണിത്. രാജ്യത്തെ മതേതര സംരക്ഷണത്തിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഇടതുപക്ഷത്തിന്റേതെന്ന് പി.സി. ചാക്കോ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വർഗീയതക്കെതിരായ ഇടത് സന്ദേശം ഇന്ത്യക്കാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ, അഖിലേന്ത്യ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി, മാമ്മൻ ഐപ്പ്, അബ്ദുൾ അസീസ്, കെ.എച്ച്. ഷംസുദ്ധീൻ, സി.പി.എം ഏരിയാ സെക്രട്ടറി ഉദയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ശംസുദ്ധീൻ, കെ.ആർ. സുബാഷ്, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ, മുരളി പുത്തൻവേലി, ടി.പി. സുധൻ, ജോണി തോട്ടക്കര, ശിവരാജ് കോമ്പാറ, അനൂബ് നൊച്ചിമ, ബാബു പോൾ, സനൽ മൂലൻകുടി, പ്രവീൺ ജോസ്, കെ.എസ്. ഡൊമിനിക്ക്, ജയകുമാർ, ജോളി, അജീദ് കടവിൽ, സുഷ്മ വിജയൻ, നെസി ജബ്ബാർ, ടി..എ. മുഹമ്മദാലി, സന്ധ്യ ചാക്കോച്ചൻ, അബ്ദുൾ കരീം, അബ്ദുൾ സലാം, അഫ്‌സൽ മുത്തേടൻ, അബ്ദുൾ ജബ്ബാർ, സുബിൻ ജോസഫ്, മൈക്കിൾ ജാക്ക്‌സൺ, ശ്രുതി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

വിവിധ പാർട്ടികളിൽ നിന്നും എൻ.സി.പിയിൽ ചേർന്ന കെ.എ. മായിൻകുട്ടി, ഉസ്മാൻ പള്ളിക്കര, ഹുസൈൻ കുന്നുകര, രഞ്ജിത്ത്, കെ.എം. അഷ്‌റഫ്, മജീദ് തച്ചവളത്ത്, ശ്രേയ ബാബു, അക്ഷയ് മുരളി എന്നിവർക്ക് അംഗത്വം നൽകി.