snehagadha-
ഈശ്വര വിലാസം ലൈബ്രറിയുടെ നേതൃത്വത്തിൽ സ്നേഹഗാഥ സ്ത്രീസുരക്ഷാ ബോധവത്കരണം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഈശ്വര വിലാസം ലൈബ്രറിയുടെ നേതൃത്വത്തിൽ സ്നേഹഗാഥ സ്ത്രീ സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ഉപദേശക സമിതിയംഗം വില്യം പോൾ, പി.വി. വിനോദ്, ഷെറീന ബഷീർ, എൻ.ബി. സുഭാഷ്, കെ.എസ്. രാധാകൃഷ്ണൻ, ലൈജു ജോസഫ്, ആലീസ് ജോസി, സെക്രട്ടറി ഇൻ ചാർജ് ടി. മധു എന്നിവർ പങ്കെടുത്തു.