കോലഞ്ചേരി: ഭാഷയുടെ അതിർവരമ്പുകളും കടന്ന് ബീഹാറിൽ നിന്നെത്തി മലയാളം സ്വായത്തമാക്കിയ ആർദ്രകുമാരിക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. പുത്തൻകുരിശ് എം.ജി.എം സ്കൂളിലെ വിദ്യാർത്ഥിനിയാണ്. വർഷങ്ങൾക്ക് മുമ്പ് റിഫൈനറിയിൽ ദിവസവേതനത്തിന് ജോലിക്കെത്തിയ ശ്യാം യാദവിന്റെ രണ്ടു മക്കളിൽ ഇളയവളാണ് ആർദ്ര. പുറ്റുമാനൂർ സ്കൂളിൽ ഒന്നു മുതൽ ഏഴ് വരെ പഠനം പൂർത്തിയാക്കിയ ശേഷം എട്ടിലാണ് എം.ജി.എമ്മിലെത്തിയത്. പ്രാഥമിക വിദ്യാഭ്യാസം മലയാളം മീഡിയത്തിൽ പൂർത്തിയാക്കിയ ശേഷം എട്ടു മുതൽ ഇംഗ്ളീഷ് മീഡിയത്തിലേക്ക് മാറി. അവരുടെ മാതൃഭാഷയോടൊപ്പം ഇംഗ്ളീഷും മലയാളവും ആർദ്രക്ക് നന്നായി വഴങ്ങുന്നുണ്ട് . സഹോദരൻ റിത്തിക് റോഷനും ഇതേ സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി രണ്ടു വർഷം മുമ്പ് പൂർത്തിയാക്കിയത്.