കോലഞ്ചേരി: കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി ഐക്കരനാട് സർവീസ് സഹകരണ ബാങ്ക് കടമറ്റം ഗവ. യു.പി സ്‌കൂളിന് സ്മാർട്ട്‌ഫോണുകൾ നൽകി.ബാങ്ക് പ്രസിഡന്റ് കെ.എൻ. മോഹനൻ നായർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.വൈ. ബോബി അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ആർ.ഐഷാബായി, ഹെഡ്മാസ്റ്റർ പി.എം.സ്ലീബ, സജി പൂത്തോട്ടിൽ, മോൻസി വർഗീസ് എന്നിവർ സംസാരിച്ചു.