കൊച്ചി: അഞ്ചുവർഷം സർവീസ് പൂർത്തിയാക്കിയ ഹയർ സെക്കൻഡറി ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം നിഷേധിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ എറണാകുളം ആർ.ഡി.ഡി. ഓഫീസിനുമുന്നിൽ നടത്തിയ ധർണ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.സി. ഫസലുൽ ഹഖ്, സുനിൽ വി.എസ്., ജോൺസൺ ചെറുവള്ളി, ബാബു കെ.എഫ്, സാജൻ വി.പി, രാജേഷ് കെ.എസ്, സജീവ് പൂമാലി, ടോണി ജോർജ്, ജോബി സി.പി എന്നിവർ പ്രസംഗിച്ചു.