മൂവാറ്റുപുഴ: മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി എറണാകുളം ജില്ലാ കമ്മിറ്റിയും മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയും സംയുക്തമായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പേഴക്കാപ്പിള്ളി ഗോൾഡൻ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഫോൺ വിതരണോദ്ഘാടനം നിർവഹിച്ചു. എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് കെ.എം. സലീം അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് താലൂക്ക് സെക്രട്ടറി ടി.എം.അബ്ദുൽ റഹ്‌മാൻ തച്ചേത്ത്, എൻ.എം.മുഹമ്മദ് ഇക്ബാൽ, കമ്മിറ്റി അംഗങ്ങളായ അഡ്വ. റഹിം പൂക്കടശേരി, അഷ്‌റഫ്, അബു എന്നിവർ സംസാരിച്ചു.