മൂവാറ്റുപുഴ: തുടർച്ചയായി ഇരുപത്തിനാലാം വർഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ദി ഡഫിന് നൂറ് മേനി വിജയം. ആകെ 11-കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ വിഷ്ണു പ്രിയ വിനേദ്, അവിൽ ജയിംസ്, ആസിഫ് അൻവർഷാ, എസ്.ജർലിൻ, സാലിഹ അനസ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ആദിത്യാ രാജേന്ദ്രൻ ഒമ്പത് എ പ്ലസും നേടി സ്‌കൂളിന്റെ അഭിമാനമായി മാറി. ശാരീരിക വൈകല്ല്യങ്ങളെ അതിജീവിച്ചാണ് വിദ്യാർത്ഥികൾ നൂറ് മേനി വിജയം നേടിയത്. കൊവിഡ് മഹാമരിയുടെ കാലത്ത് ഓൺലൈൻ ക്ലാസിലൂടെ വിദ്യാഭ്യാസം നൽകുകയും പരീക്ഷയ്ക്ക് മൂന്ന് മാസം മുമ്പ് എല്ലാ കുട്ടികളെയും സ്‌കൂൾ ഹോസ്റ്റലിൽ താമസിപ്പിച്ച് അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയിരുന്നതായും ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ് പറഞ്ഞു.