hc

കൊച്ചി: തൃശൂർ ജില്ലയിലെ കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവം മുൻകൂട്ടി നിശ്ചയിച്ചു നടപ്പാക്കിയതാണെന്ന് കരുതാൻ നിരവധി സാഹചര്യങ്ങളുണ്ടെന്നും, ഒട്ടേറെ നിഗൂഢതകളുള്ള കേസാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേസിലെ പത്തു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയാണ് ജസ്റ്റിസ് കെ. ഹരിപാൽ ഇക്കാര്യം പറഞ്ഞത്.

ഒന്നാം പ്രതി കണ്ണൂർ നിർമലഗിരി സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശികളായ അഞ്ചാം പ്രതി അരീഷ്, ആറാം പ്രതി മാർട്ടിൻ, ഏഴാം പ്രതി ലബീബ്, ഒമ്പതാം പ്രതി ബാബു, പത്താം പ്രതി അബ്ദുൾ ഷാഹിദ്, പതിനൊന്നാം പ്രതി ഷുക്കൂർ, പതിനാലാം പ്രതി കണ്ണൂർ ഇരിട്ടി സ്വദേശി റഹിം, പതിനേഴാം പ്രതി പയ്യന്നൂർ സ്വദേശി റൗഫ്, പത്തൊമ്പതാം പ്രതി തൃശൂർ സ്വദേശി എഡ്വിൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.

കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് ദേശീയപാതയിൽ കൊടകര വച്ച് പ്രതികൾ പരാതിക്കാരന്റെ കാർ തടഞ്ഞ് 3.5 കോടി രൂപ കവർന്നത്. നാലു ദിവസം കഴിഞ്ഞാണ് പൊലീസിന് പരാതി നൽകിയത്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതിയെങ്കിലും 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് പൊലീസ് കണ്ടെത്തി. നഷ്ടപ്പെട്ട തുകയിൽ 1.27 കോടി രൂപ മാത്രമാണ് കണ്ടെടുത്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2.19 കോടി രൂപ കണ്ടെത്താനുണ്ട്. ഫോറൻസിക് പരിശോധനാഫലമുൾപ്പെടെ ലഭിക്കാനുമുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും വാഹനങ്ങളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണത്തിന്റെ സ്രോതസ്, പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടെത്തിയിട്ടില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, നിരവധി സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷകൾ തള്ളിയത്.

കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സ് ​കു​റ്റ​പ​ത്രം​ 23​ന്

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ ​ക​വ​ർ​ച്ച​കേ​സി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ 23​ന് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​കോ​ട​തി​യി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കും.​ ​അ​റ​സ്റ്റി​ലാ​യ​ 22​പേ​ർ​ക്കു​ ​പു​റ​മേ,​ ​ക​വ​ർ​ച്ച​യ്ക്ക് ​മു​മ്പും​ ​ശേ​ഷ​വും​ ​പ്ര​തി​ക​ളെ​ ​നേ​രി​ൽ​ ​ക​ണ്ട​ ​ബി.​ജെ.​പി​യു​ടെ​ ​ര​ണ്ട് ​ജി​ല്ലാ​ ​നേ​താ​ക്ക​ളെ​യും​ ​ഒ​രു​ ​മേ​ഖ​ലാ​ ​നേ​താ​വി​നെ​യും​ ​പ്ര​തി​ക​ളാ​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​യി​ട്ടു​ണ്ട്.
പ്ര​തി​ക​ളും​ ​ഇ​വ​രും​ ​ത​മ്മി​ൽ​ ​ന​ട​ത്തി​യ​ ​ഫോ​ൺ​വി​ളി​ക​ളു​ടെ​ ​പ​ട്ടി​ക​യും​ ​സി.​സി.​ടി.​വി.​ദൃ​ശ്യ​ങ്ങ​ളും​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
പ​ണം​ ​ബി.​ജെ.​പി.​യു​ടേ​താ​ണെ​ന്ന് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ഇ​ത് ​സാ​ധൂ​ക​രി​ക്കു​ന്ന​ ​മൊ​ഴി​ക​ൾ​ ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ,​ ​വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ​വി​ളി​പ്പി​ച്ച​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​ഇ​ക്കാ​ര്യം​ ​നി​ഷേ​ധി​ക്കു​ക​യും​ ​ചെ​യ്തു.​ 25​ ​ല​ക്ഷം​ ​ന​ഷ്ട​പ്പെ​ട്ടെ​ന്ന​ ​പ​രാ​തി​യി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ക​ണ്ടെ​ത്തി​യ​ത് 1.4​ ​കോ​ടി​ ​രൂ​പ​യും​ 20​ ​ല​ക്ഷ​ത്തി​ന്റെ​ ​തൊ​ണ്ടി​ ​മു​ത​ലു​മാ​ണ്.​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​പു​ല​ർ​ച്ചെ​ 4.40​ന് ​കൊ​ട​ക​ര​യി​ൽ​ ​അ​പ​ക​ടം​ ​സൃ​ഷ്ടി​ച്ച് ​കാ​ർ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​മൂ​ന്ന​ര​ക്കോ​ടി​ ​രൂ​പ​ ​ക​വ​ർ​ന്നു​വെ​ന്നാ​ണ് ​കേ​സ്.