കളമശേരി: നഗരസഭയിൽ കിടപ്പ് രോഗികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു. 1, 2, 42 വാർഡുകളിൽ 35 പേർക്ക് എച്ച്.എം.ടി പ്രൈമറി ഹെൽത്ത് സെന്ററിൽനിന്ന് വാക്‌സിൻ നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.കെ. നിഷാദ്, ജെസി പീറ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.വി. അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു. കിടപ്പു രോഗികൾക്കെല്ലാം ഉടനെ വാക്‌സിൻ നൽകുമെന്ന് ചെയർപേഴ്‌സൺ സീമാ കണ്ണൻ അറിയിച്ചു.