പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രത്തിൽ ഭക്തജനസമിതിയുടെ നേതൃത്വത്തിൽ രാമായണമാസാഘോഷം നടക്കും. കർക്കടകം ഒന്നുമുതൽ മുപ്പത്തിയൊന്നുവരെ പ്രമുഖ വ്യക്തികളുടെ പാരായണവും പ്രഭാഷണവും വൈകിട്ട് ഏഴിന് നടക്കും. നാളെ (ശനി) വൈകിട്ട് ആറരയ്ക്ക് ശബരിമല മുൻ മേൽശാന്തി ഇടമനം ദാമോദരൻ പോറ്റി ഉദ്ഘാടനം ചെയ്യും. തുടർന്ന് ശ്രീശൈലം ഉണ്ണിക്കൃഷ്ണന്റെ പ്രഭാഷണം. എല്ലാദിവസവും യൂട്യൂബിലൂടെ പാരായണവും പ്രഭാഷണവുമുണ്ടാകും. ഫോൺ: 9446428759, 9495715071.