മൂവാറ്റുപുഴ: മൂന്ന് മാസക്കാലത്തിലധികമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ നടപടി സ്വീകരിക്കാത്ത ആവോലി പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ തൊഴിലാളികൾ ധർണ സംഘടിപ്പിച്ചു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആവോലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ . പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം വിജയ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽസെക്രട്ടറി എം.ജെ .ഫ്രാൻസി, യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് ടി.പി.സൈജു, ലോക്കൽ കമ്മിറ്റി അംഗം ജോസ് എടപ്പാട്ട്,ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഇ.ബി.രാഹുൽ എന്നിവർ സംസാരിച്ചു.