കൊച്ചി: സെൻട്രൽ ബോർഡ് ഒഫ് എക്‌സൈസ് ആൻഡ് കസ്റ്റംസ് മുൻ അംഗം കാക്കനാട് അഡിരി വീട്ടിൽ എ.പി. സുധീർ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുമിത്ര. മകൻ: സൂരജ്. മരുമകൾ: എറി മറ്റ്‌സുഷിത. 1984 ഐ.ആർ.എസ് ബാച്ച് ഉദ്യോഗസ്ഥനായ സുധീർ അസിസ്റ്റന്റ് കമ്മിഷണറായാണ് ഔദ്യോഗികജീവതം ആരംഭിച്ചത്. കസ്റ്റംസ് സെൻട്രൽ എക്‌സൈസ് ചീഫ് കമ്മിഷണർ, സർവീസ് ടാക്‌സ് ഡയറക്ടർ ജനറൽ, ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ഡയറക്ടർ ജനറൽ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.