കൊച്ചി: വടുതല ബണ്ട് കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവവകുപ്പ് രണ്ടാംതവണ സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോർട്ടും റെയിൽവേ നൽകിയ പ്രാഥമിക റിപ്പോർട്ടുമാണ് കോടതിയുടെ പരിഗണനയ്ക്ക് വരിക. ജലവിഭവവകുപ്പിന്റെ റിപ്പോർട്ട് ഏറെ നിർണായകമാണ്. ബണ്ട് നീക്കിയില്ലെങ്കിൽ 50 കിലോമീറ്റർ വരെ വെള്ളപ്പൊക്കമുണ്ടാകുമെന്നും വലുതും ചെറുതുമായ ദ്വീപുകൾ വെള്ളത്തിൽ മുങ്ങുമെന്നുമുള്ള സുപ്രധാന നിരീക്ഷണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചശേഷം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടും റെയിൽപ്പാലം നിർമ്മാതാക്കളായ അഫ്‌കോൺസിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെട്ട ലഘുറിപ്പോർട്ടും കോടതിയിലെത്തും. വിഷയത്തിൽ റെയിൽവേയും ജലവിഭവവകുപ്പും രണ്ടു തട്ടിലായതിനാൽ കോടതി നിലപാട് നിർണായകമാകും.

റെയിൽപ്പാലം നിർമ്മിച്ചത് റെയിൽവേ ആയതിനാൽ ബണ്ട് നീക്കേണ്ട പൂർണ ഉത്തരവാദിത്തം അവർക്കാണെന്നാണ് ജലവിഭവവകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ട് പൂർണമായി അംഗീകരിക്കാനാകില്ലെന്നും ബണ്ട് നീക്കേണ്ടതിന്റെ ഉത്തരവാദിത്തം തങ്ങളുടേത് മാത്രമല്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് റെയിൽവേ.

ഇതിനൊപ്പം സ്വകാര്യ വ്യക്തികൾ കേസിൽ കക്ഷിചേരാൻ സമർപ്പിച്ച അപേക്ഷയും കോടതി ഇന്ന് പരിഗണിച്ചേക്കും. കാലവർഷം കനക്കാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളപ്പൊക്ക സാദ്ധ്യത മുന്നിൽക്കണ്ട് കോടതി എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് പ്രധാനം.


ജലവിഭവ വകുപ്പ് റിപ്പോർട്ട്

റെയിൽവേ റിപ്പോർട്ട്

ഒരു റിപ്പോർട്ടിലും പരിഗണിക്കപ്പെടാതെ പോയത് ഇവിടുത്തെ മത്സ്യസമ്പത്ത് തകരുന്നത് സംബന്ധിച്ചാണ്. ബണ്ട് പൊളിക്കുന്നത് സംബന്ധിച്ച് കൃത്യമായ നടപടികളിലെത്താൻ കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ചെളിയും മണ്ണും നീക്കുന്നത് സംബന്ധിച്ച് വിശദമായ പാരിസ്ഥിതിക ആഘാതപഠനം വേണമോ എന്ന വിഷയവും കോടതി പരിഗണിച്ചേക്കും.