കൊച്ചി: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്പിരിറ്റ് ഒഫ് അമേരിക്ക എറണാകുളം ജനറൽ ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൈമാറി. യു.എസ്. എംബസിയുടെ പിന്തുണയോടെ ആഗോള സംഘടനകളായ ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ഹ്യൂമൻ വാല്യൂസ് (ഐ.എ.എച്ച്.വി), അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ (എ.ഐ.എഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സ്പിരിറ്റ് ഒഫ് അമേരിക്ക 320 ഓക്സിജൻ കോൺസൻട്രേറ്ററുകൾ പകർച്ചവ്യാധി ബാധിച്ച പ്രദേശങ്ങളിലെ മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. 10 സംസ്ഥാനങ്ങളിലെ 28 ജില്ലകളിലാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തത്.