കൊച്ചി: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 12-ാം നിലയിൽ ബീം മറിഞ്ഞ് ദേഹത്തു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സഞ്ജീവ് സിംഗാ (22) ണ് ഇന്നലെ രാവിലെ 11.30ന് പനമ്പിള്ളിനഗർ പാസ്‌പോർട്ട് ഓഫീസീന് സമീപത്തെ കെട്ടിടത്തിലുണ്ടായ അപകടത്തിൽ മരിച്ചത്. പൊലീസും ഫയർഫോഴ്‌സും മറ്റ് തൊഴിലാളികളും ഏറെനേരം ശ്രമിച്ച് സഞ്ജീവിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. ബീം പൊട്ടിവീണപ്പോൾ നാല് തൊഴിലാളികൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. 1,500 കിലോഗ്രാം ഭാരമാണ് തൊഴിലാളിയുടെ ശരീരത്തിലേക്ക് പതിച്ചത്. ഫയർഫോഴ്സ് ബീം പൊളിച്ചുമാറ്റി രണ്ടര മണിക്കൂർ സമയമെടുത്താണ് തൊഴിലാളിയെ കെട്ടിടത്തിൽ നിന്ന് താഴെ എത്തിച്ചത്.